---
title: "വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം"
english_title: "Car caught fire while driving on a copper road near Vaikom, accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/308163/Car caught fire while driving on a copper road near Vaikom, accident"
published_at: "2025-08-13T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689bede1544ef_1000290426.png"
keywords: []
---

# വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം

> **Lead Summary:** കോട്ടയം : വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം.

## Article Content

കോട്ടയം : വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം.

യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വൈക്കം ടിവി പുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞ് വൈക്കത്ത് നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. എന്നാൽ അപ്പോഴേക്കും കാറിൻ്റെ മുൻഭാഗം പൂർണമായും കത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/308163/Car caught fire while driving on a copper road near Vaikom, accident)